ayurvedam

ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള 37 കന്റോൺമെന്റ് ആശുപത്രികളിൽ മേയ് ഒന്നു മുതൽ ആയുർവേദ ക്ലിനിക്കുകൾ തുടങ്ങും. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഒഫ് ഡിഫൻസ് എസ്റ്റേറ്റ്സ്, ആയുഷ് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണിത്. വിദഗ്ദ്ധരായ ആയുഷ് ഡോക്ടർമാരെയും ഫാർമസിസ്റ്റുകളെയും ഇവിടങ്ങളിൽ നിയമിക്കും.