
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയ ഏപ്രിൽ ഒന്ന് കരിദിനമായി ആചരിക്കുമെന്ന് അദ്ധ്യാപക-സർവ്വീസ് സംഘടനാ സമരസമിതി ചെയർമാൻ എൻ. ശ്രീകുമാറും ജനറൽ കൺവീനർ ജയചന്ദ്രൻ കല്ലിംഗലും അറിയിച്ചു.
2013ൽ ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കിയ പദ്ധതി പരാജയമെന്ന് തിരിച്ചറിഞ്ഞ രാജസ്ഥാൻപോലുള്ള സംസ്ഥാനങ്ങൾ പദ്ധതിയിൽ നിന്ന് പിൻമാറുകയാണ്. കേരളത്തിലും പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കരിദിനാചരണം. ജീവനക്കാർ ഇന്ന് കറുത്തബാഡ്ജ് ധരിച്ച് ജോലിക്കെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് ഒാഫീസ് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തും.