
ലൂയിസ് എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ ഭാര്യ വേഷത്തിൽ സ്മിനു സിജോ. ഞാൻ പ്രകാശൻ എന്ന ചിത്രത്തിലാണ് ഇരുവരും ഭർത്താവും ഭാര്യയുമായി ഒന്നിച്ചഭിനയിച്ചത്. കെട്ട്യാേളാണന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് സ്മിനു സിജോ. ഒാപ്പറേഷൻ ജാവ, ഭ്രമം ദ പ്രീസ്റ്റ്, ആറാട്ട്, മെമ്പർ രമേശൻ ഒൻപതാം വാർഡ് ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രിയൻ ഒാട്ടത്തിലാണ്, പ്രകാശൻ പറക്കട്ടെ, തേര്, ജോ ആന്റ് ജോ സൗദി വെള്ളക്ക, സി.ബി.ഐ 5 എന്നീ ചിത്രങ്ങളാണ് സ്മിനുവിന്റേതായി റിലീസിന് ഒരുങ്ങുന്നത്.അതേസമയം
ഷാബു ഉസ്മാൻ കോന്നി കഥയും സംവിധാനവും നിർവഹിക്കുന്ന ലൂയിസിൽ മനോജ് കെ. ജയൻ , സായ്കുമാർ, ജോയ് മാത്യൂ, ഡോ. റോണി, അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂർ, ദിവ്യ പിള്ള, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ലെന, നിയ വർഗീസ്, മീനാക്ഷി, ആസ്റ്റിൻ എന്നിവരാണ് മറ്റു താരങ്ങൾ. കോട്ടുപള്ളിൽ പ്രൊഡക്ഷൻസിന്റ ബാനറിൽ ടി. ടി. എബ്രഹാം കോട്ടുപള്ളിൽ ആണ് നിർമ്മാണം.