htghg

ജയ്പൂർ : രാജസ്ഥാനിലെ ഗുജ്ജാർ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കിരോരി സിങ് ബൈൻസ്ല (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.2007 -2008 കാലഘട്ടത്തിൽ രാജസ്ഥാനിൽ ഗുജ്ജാർ സമുദായത്തെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭ സമരത്തെ നയിച്ചിരുന്നത് ബൈൻസ്ലയായിരുന്നു. റെയിൽ, റോഡ് ഉപരോധങ്ങൾ ഉൾപ്പെടെയുള്ള പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്നുണ്ടായ പൊലീസ് വെടിവയ്പ്പിൽ 70 പേർ കൊല്ലപ്പെട്ടിരുന്നു. 2009 ൽ ബിജെപി സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ നിരന്തരമായുള്ള ശ്രമഫലമായി ഗുജ്ജർ സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിക്കും 5 ശതമാനം റിസർവേഷൻ ഏർപ്പെടുത്തുന്ന ബിൽ നിയമ സഭ പാസാക്കി. ബൈൻസ്ലയുടെ നിര്യാണത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർല അനുശോചനം രേഖപ്പെടുത്തി.