
വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും രൂക്ഷമായ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയാകുന്ന താരമാണ് ഉർഫി ജാവേദ്. എന്നാൽ അത്തരം പരിഹാസങ്ങൾക്ക് താരം ചെവികൊടുക്കാറില്ലെന്ന് മാത്രമല്ല ചുട്ട മറുപടിയും നൽകാറുണ്ട്. ഫാഷനിലും വസ്ത്രധാരണത്തിലും വിവിധ പരീക്ഷണങ്ങൾ നടത്താനും താരം മടിക്കാറില്ല. അടുത്തിടെ താരത്തിന്റെ ഡ്രസിംഗ് സെൻസിനെ പ്രശസ്ത ഡിസൈനറും ഹൃതിക് റോഷന്റെ മുൻ ഭാര്യയുമായ സൂസെൻ ഖാന്റെ സഹോദരി ഫറാ ഖാൻ അലി പരിഹസിച്ചിരുന്നു. ഇതിന് ഉർഫി ജാവേദ് നൽകിയ മറുപടി ചർച്ചയാവുകയാണ്.
ഒരു മിനി സ്ട്രാപ്പ്ലെസ് വസ്ത്രമണിഞ്ഞുള്ള ഒരു വീഡിയോയാണ് ഉർഫി പങ്കുവച്ചിരിക്കുന്നത്. തന്റെ വസ്ത്രധാരണം അരോചകമാണെന്ന് ഇൻസ്റ്റാഗ്രാിമിലെ ചിസ ആന്റിമാർ പറയുന്നു. ഇപ്പോൾ വസ്ത്രധാരണം ശരിയായോ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram A post shared by Urrfii (@urf7i)
'ഇക്കാര്യം പറയുന്നതിൽ എന്നോട് ക്ഷമിക്കണം. ഈ പെൺകുട്ടിയുടെ അരോചകമായ വസ്ത്രധാരണത്തിന് ശാസിക്കേണ്ടത് അനിവാര്യമാണ്. ആളുകൾ അവളെ പരിഹസിക്കുകയാണ്. എന്നാൽ ആളുകൾ അവളുടെ വസ്ത്രധാരണം ഇഷ്ടപ്പെടുന്നുവെന്നാണ് അവൾ കരുതുന്നത്. ആരെങ്കിലും ഇവളെ പറഞ്ഞു മനസിലാക്കൂ' എന്ന ഫറയുടെ കമന്റാണ് ഉർഫിയെ ചൊടിപ്പിച്ചത്. ഇതിന് കടുത്ത ഭാഷയിൽ തന്നെ ഉർഫി സമൂഹമാദ്ധ്യമത്തിലൂടെ മറുപടി നൽകുകയും ചെയ്തിരുന്നു.
