earthquake

പാരീസ് : ഫ്രഞ്ച് ഭരണകൂടത്തിന്റെ അധീനതയിലുള്ള പസഫിക് ദ്വീപായ ന്യൂകാലിഡോണിയയിൽ റിക്ടർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയ ഭൂചലനം. കിഴക്കൻ മേഖലയിൽ ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 4.44 ഓടെയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിന് പിന്നാലെ ന്യൂകാലിഡോണിയ, വാനുവാറ്റു, ഫിജി തുടങ്ങിയ പസഫിക് ദ്വീപുകളിൽ യു.എസ് ജിയോളജി സർവേ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും വൈകാതെ പിൻവലിച്ചു.

വാനുവാറ്റു, ഫിജി എന്നീ ദ്വീപുരാഷ്ട്രങ്ങളുടെ തീരങ്ങളിൽ വേലിയേറ്റ നിരപ്പിൽ 0.3 മീറ്ററിൽ താഴെയുള്ള തിരമാലകൾ പ്രതീക്ഷിക്കാമെന്ന് യു.എസ് നാഷണൽ വെതർ സർവേ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഭീഷണി അകന്നതായി പിന്നീട് വ്യക്തമാക്കി. എന്നാൽ, ജനങ്ങൾ ജാഗ്രത തുടരണമെന്ന് അധികൃതർ പറഞ്ഞു. ന്യൂകാലിഡോണിയയിൽ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Ads by