
: മൂന്നാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്സ് (2015 സ്‌കീം), എം.എസ്.സി കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി (2013 സ്‌കീം), എം.എസ്.സി പോളിമർ കെമിസ്ട്രി (2002 സ്‌കീം) മേഴ്സിചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റർ എം.എ. മലയാളം വിദൂരവിദ്യാഭ്യാസം (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ വൈവ വോസി ഏപ്രിൽ 18, 19 തീയതികളിൽ നടത്തും.
നാലാം സെമസ്റ്റർ എം.എ.സോഷ്യോളജി വിദൂരവിദ്യാഭ്യാസം (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ വൈവ വോസി ഏപ്രിൽ 4, 5, 6 തീയതികളിൽ നടത്തും
ബി കോം. എസ്.ഡി.ഇ ഒന്നും രണ്ടും സെമസ്റ്റർ (2019 , 2018 , 2017 അഡ്മിഷൻ) ഏപ്രിൽ 2021 പരീക്ഷയ്ക്കുളള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് പിഴകൂടാതെ 9 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 17 വരെയും രജിസ്റ്റർ ചെയ്യാം.
ഒന്നും രണ്ടും സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (വിദൂരവിദ്യാഭ്യാസവിഭാഗം - 2019 അഡ്മിഷൻ - റെഗുലർ, 2017 & 2018 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ 9 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.
ക്യാഷ് കൗണ്ടർ പ്രവർത്തനം
പാളയം കാമ്പസിലെ ക്യാഷ് കൗണ്ടർ 5, 7 തീയതികളിൽ പരിമിതമായേ പ്രവർത്തിക്കൂ. ഈ ദിവസങ്ങളിൽ ഫീസടയ്ക്കാൻ വിദ്യാർത്ഥികൾ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തണം. കോളേജുകളിൽ നിന്നുള്ള മൊത്തത്തിലുള്ള പണമടയ്ക്കലുകൾ 8 മുതൽ പുനരാരംഭിക്കും.