gcgg

ന്യൂഡൽഹി: വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്ലാമിക്ക് റിസർച്ച് ഫൗൺണ്ടേഷനെ (ഐ.ആർ.എഫ്) അഞ്ച് വർഷത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം ഏകാംഗ ട്രൈബ്യൂണൽ റിട്ട.ജസ്റ്റിസ് ഡി.എൻ. പട്ടേൽ ശരിവച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. കഴിഞ്ഞ നവംബറിലാണ് ഐ.ആർ.എഫിനെ കേന്ദ്ര സർക്കാർ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്.1967 ലെ യു.എ.പി.എ സെക്ഷൻ 4 പ്രകാരം സംഘടനകളെ നിരോധിക്കുമ്പോൾ ട്രൈബ്യൂണൽ രൂപവത്കരിച്ച് ആരോപണങ്ങൾ ശരിയാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. തുടർന്നാണ് വിഷയത്തിൽ തീർപ്പുകൽപ്പിക്കാൻ കേന്ദ്ര സർക്കാർ ട്രൈബ്യൂണലിനെ നിയോഗിച്ചത്.സാക്കിറിന്റെയും സംഘടനയുടെയും പ്രവർത്തനങ്ങൾ ദേശതാത്പര്യത്തിന് ദോഷകരമാണെന്നാണ് ട്രൈബ്യൂണലിന്റെ കണ്ടെത്തൽ.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ ഭീകരവാദത്തിന് ഊർജമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.