womens-cricket

സെമിഫൈനലിൽ തോൽപ്പിച്ചത് ദക്ഷിണാഫ്രിക്കയെ ഞായറാഴ്ച ഫൈനലിൽ ആസ്ട്രേലിയയെ നേരിടും ക്രൈസ്റ്റ്ചർച്ച് : രണ്ടാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 137 റൺസിന് തകർത്ത് ഇംഗ്ലണ്ട് വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിലെത്തി. സെമിയിൽ ഇംഗ്ലണ്ട് ഉയർത്തിയ 294 റൺസ് ചേസ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്ക 156 റൺസിന് ആൾഔട്ടാവുകയായിരുന്നു.ഞായറാഴ്ചത്തെ ഫൈനലിൽ ആസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ എതിരാളികൾ. ട അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച് പുറത്താക്കിയ ടീമാണ് ദക്ഷിണാഫ്രിക്ക.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ഡാനി വ്യാട്ട് (125 പന്തുകളിൽ 12 ഫോർ ഉൾപ്പെടെ 129 റൺസ് )സെഞ്ച്വറി നേടി. വാലറ്റത്ത് സോഫിയ ഡ്യൂൻ ക്ലേ 72 പന്തുകളിൽ നിന്ന് 60 റൺസ് നേടി. വമ്പൻ വിജയലക്ഷ്യവുമായി ചേസിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 96 റൺസെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായിരുന്നു. നിലംപൊത്തി. 30 റൺസെടുത്ത മിഗ്നോൻ ഡു പ്രീസും 28 റൺസ് നേടിയ ലാറ ഗുഡ്ഡാലും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ പിടിച്ചുനിന്നത്.

ഇംഗ്ലണ്ടിനുവേണ്ടി സോഫി എക്‌സെൽസ്റ്റോണ്‍ എട്ടോവറിൽ 36 റൺസ് വിട്ടുനല്‍കി ആറുവിക്കറ്റ് വീഴ്ത്തി. അന്യ ഷ്‌റബ്‌സോൾ രണ്ട് വിക്കറ്റ് നേടി.

അഞ്ചാം കിരീടമാണ് ഇംഗ്ളണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഏഴാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിന് യോഗ്യത നേടുന്നത്.