ksfe

തൃശൂർ: കൊവിഡ് പ്രതിസന്ധിക്കിടയിലും ചിട്ടി ബിസിനസിൽ കെ.എസ്.എഫ്.ഇ രുചിച്ചത് റെക്കാഡിന്റെ മധുരം. ഇന്നലെ സമാപിച്ച 2021-22 സാമ്പത്തിക വർഷത്തിൽ 758 കോടി രൂപയുടെ പുതിയ ചിട്ടി ബിസിനസായിരുന്നു കെ.എസ്.എഫ്.ഇ ലക്ഷ്യമിട്ടത്. എന്നാൽ, 5.39 കോടി രൂപയുടെ വർദ്ധനയുമായി സർവകാല റെക്കാഡായ 763.39 കോടി രൂപ സമാഹരിക്കാൻ കെ.എസ്.എഫ്.ഇക്ക് കഴിഞ്ഞു.

കൊവിഡിനിടയിലും ജീവനക്കാരും ഏജന്റുമാരും അപ്രൈസർമാരും ഉൾപ്പെടെയുള്ളവർ കാഴ്ചവച്ച മികച്ച പ്രവർത്തനമാണ് ഈ നേട്ടംകൊയ്യാൻ സഹായിച്ചതെന്ന് ചെയർമാൻ കെ.വരദരാജനും മാനേജിംഗ് ഡയറക്‌ടർ വി.പി.സുബ്രഹ്മണ്യനും പറഞ്ഞു.

പ്രവാസിചിട്ടിയിലും നേട്ടം

കെ.എസ്.എഫ്.ഇ പ്രവാസിചിട്ടി കൂടി കണക്കിലെടുത്താൽ 2021-22ലെ മൊത്തം പുതിയ ചിട്ടി ബിസിനസ് 808.29 കോടി രൂപയാണ്.

 സ്വർണപ്പണയ വായ്‌പ, ഭവനവായ്‌പ, ചിട്ടിവായ്പ, വ്യക്തിഗത വായ്‌പകളിലും കഴിഞ്ഞ സാമ്പത്തികവർഷം കെ.എസ്.എഫ്.ഇ മികച്ച വളർച്ച കുറിച്ചു.