kk

ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ രണ്ടു തലയും മൂന്നു കൈകളും ഉള്ള കുഞ്ഞിന് ജന്മം നൽകി യുവതി. രത്‌ലം ജില്ലയിലെ ജാവ്ര സ്വദേശിയായ ഷഹീൻ എന്ന യുവതിയാണ് കഴിഞ്ഞ ദിവസം രണ്ട് തലകളും മൂന്ന് കൈകളുമുള്ള കുഞ്ഞിന് യുവതി ജന്മം നൽകിയത്.

ഗർഭകാലത്ത് നടത്തിയ സോനോഗ്രഫി ടെസ്റ്റിൽ യുവതിയ്ക്ക് ഇരട്ട കുട്ടികളാണെന്നായിരുന്നു ഡോക്‌ടർമാർ പറഞ്ഞിരുന്നത്. എന്നാൽ പ്രസവിച്ചപ്പോൾ ഒരു ഉടലിൽ രണ്ടുതലകളും മൂന്നുകൈകളുമുള്ള കുഞ്ഞിനെയാണ് ലഭിച്ചത്. കുട്ടിയുടെ മൂന്നാമത്തെ കൈ രണ്ടു മുഖങ്ങളുടെ പിന്നിലാണ്. രത്‌ലമിലെ എസ്.എൻ.സിയുവിൽ ആശുപത്രിയിലായിരുന്നു പ്രസവം നടന്നത്. കുട്ടിയെ ഉടൻ തന്നെ ഇൻഡോറിലെ എം.വൈ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഐ.സിയുവിലാണ് കുട്ടി .

kk

കുട്ടിയുടെ നില ഗുരുതരമാണെന്ന് എസ്.എൻ.സി.യു ആശുപത്രിയിലെ ഡോ. നവേദ് ഖുറേഷി പറഞ്ഞു. ഇത്തരം അവസ്ഥയിലുണ്ടാകുന്ന കുട്ടികൾ ഒന്നുകിൽ ഗർഭകാലത്ത് തന്നെയോ, അല്ലെങ്കിൽ ജനിച്ച് 48 മണിക്കൂറിനുള്ളിലോ മരിക്കാനാണ് സാദ്ധ്യതയെന്നും ഡോ. ഖുറേഷി പറഞ്ഞു.എങ്കിലും നേരിയ പ്രതീക്ഷയുണ്ട്. ശസ്ത്രക്രിയ നടത്താമെന്ന ഒരു സാദ്ധ്യത മുന്നിലുണ്ടെങ്കിലും 60 ശതമാനം മുതൽ 70 ശതമാനം വരെ കേസുകളിലും കുഞ്ഞ് ജീവിക്കാൻ സാദ്ധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എം.ആർ.ഐ പരിശോധനക്ക് ശേഷം മാത്രമേ അറിയാനാകൂവെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ അമ്മ രത്ലം ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരുകയാണ്.