pan-card

കൊച്ചി: പിഴയില്ലാതെ പെർമനന്റ് അക്കൗണ്ട് നമ്പറും (പാൻ) ആധാർ നമ്പറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. 500 രൂപ മുതൽ ആയിരം രൂപവരെ പിഴയച്ച് മാത്രമേ ഇന്നുമുതൽ ഇവ ലിങ്ക് ചെയ്യാനാകൂ. ഇന്നുമുതൽ ജൂൺ 30വരെ പിഴ 500 രൂപയാണ്. അതിനുശേഷം 2023 മാർച്ച് 31 വരെ ആയിരം രൂപ.

2023 മാർച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡ് അസാധുവാകും. ഇത് ധനകാര്യ ഇടപാടുകളെ ബാധിക്കും.

ലിങ്ക് ചെയ്യാൻ

 www.incometax.gov.in സന്ദർശിച്ച് Link Adhaar ക്ളിക്ക് ചെയ്‌ത് ആധാർ നമ്പറും പാൻ നമ്പറും ബന്ധിപ്പിക്കാം. ഇരു കാർഡുകളിലെയും രേഖകൾ പൊരുത്തപ്പെടണം.

 567678 അല്ലെങ്കിൽ 56161 എന്ന മ്പറിലേക്ക് UIDPAN <12 അക്ക ആധാർ നമ്പർ><പത്തക്ക പാൻ നമ്പർ> എന്ന ഫോർമാറ്റിൽ എസ്.എം.എസ് അയച്ചും ലിങ്ക് ചെയ്യാം. പാൻ, ആധാർ എന്നിവയുമായി ബന്ധിപ്പിച്ച മൊബൈൽനമ്പറിൽ നിന്നാണ് എസ്.എം.എസ് അയയ്ക്കേണ്ടത്.

സ്‌റ്റാറ്റസ് അറിയാൻ

 www.incometax.gov.in സന്ദർശിച്ച് Link Adhaar Status ക്ളിക്ക് ചെയ്യുക. പാൻ, ആധാർ നമ്പറുകൾ നൽകിയാൽ സ്‌റ്റാറ്റസ് അറിയാനാകും.