
മുംബയ് :മഹാരാഷ്ട്രയിൽ നാളെ മുതൽ മാസ്‌ക് നിർബന്ധമല്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ അറിയിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെഅദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ആൾക്കൂട്ട നിയന്ത്രണംഉൾപ്പെടെയുള്ള മറ്റ് കൊവിഡ് നിയന്ത്രണങ്ങളിലും ഇളവ് നല്കിയിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയതിനാലാണ് തീരുമാനം. കൊവിഡ് കാലത്ത് സംസ്ഥാനത്തെ ജനങ്ങളെ സുരക്ഷിതരാക്കാൻ കഠിനമായി പരിശ്രമിച്ച ഡോക്ടർമാർക്കും മുൻനിര ആരോഗ്യ പ്രവർത്തകർക്കും പൊലീസ്, സർക്കാർ ജീവനക്കാർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.