deficit

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ധനക്കമ്മി (വരവും ചെലവും തമ്മിലെ അന്തരം) ഫെബ്രുവരിയിൽ 2021-22 വർഷത്തെ ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 82.7 ശതമാനം കടന്നു. മുൻവർഷത്തെ സമാനകാലത്ത് ഇത് ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 76 ശതമാനമായിരുന്നു. 13.16 ലക്ഷം കോടി രൂപയാണ് 2021-22 ഫെബ്രുവരി വരെ ധനക്കമ്മിയെന്ന് കൺട്രോളർ ജനറൽ ഒഫ് അക്കൗണ്ട്‌സ് (സി.ജി.എ) വ്യക്തമാക്കി.

2021-22ൽ കേന്ദ്രം പ്രതീക്ഷിക്കുന്ന ധനക്കമ്മി ജി.ഡി.പിയുടെ 6.9 ശതമാനമായ 15.91 ലക്ഷം കോടി രൂപയാണ്. ഫെബ്രുവരിവരെ കേന്ദ്രത്തിന്റെ വരവ് 18.27 ലക്ഷം കോടി രൂപയും ചെലവ് 31.43 ലക്ഷം കോടി രൂപയുമാണ്.