
ന്യൂഡൽഹി: ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 2021-22 സാമ്പത്തിക വർഷത്തെ മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിൽ ജി.ഡി.പിയുടെ 2.7 ശതമാനത്തിലെത്തി. 2,300 കോടി ഡോളറാണിത്. മുൻവർഷത്തെ സമാനകാലത്ത് ഇത് ജി.ഡി.പിയുടെ 0.3 ശതമാനം മാത്രമായിരുന്നു (220 കോടി ഡോളർ).
ഇന്ത്യയുടെ വിദേശ നാണയവരുമാനവും ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി. ജൂലായ് - സെപ്‌തംബർപാദത്തിൽ ഇത് 990 കോടി ഡോളറായിരുന്നു (ജി.ഡി.പിയുടെ 1.3 ശതമാനം).