
തിരുവനന്തപുരം: ബസ് , ഓട്ടോ , ടാക്സി നിരക്ക് വർദ്ധന നാളെ മുതൽ നടപ്പാവില്ല, ഫെയർ സ്റ്റേജ് കണക്കാക്കുന്നതിലെ അപാകതകൾ പരിഹരിച്ച ശേഷമായിരിക്കും നിരക്ക് വർദ്ധന നടപ്പാക്കുകയെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഈ നടപടികൾക്ക് ഒരാഴ്‌ച എടുക്കുമെന്നും അതിന് ശേഷമായിരിക്കും സർക്കാർ ഉത്തരവ് പുറത്തിറങ്ങുകയെന്നും ആന്റണിരാജു പറഞ്ഞു.
2018 മാർച്ച് ഒന്നിന് വർദ്ധന നടപ്പിലാക്കിയപ്പോൾ ഓർഡിനറി ബസുകളിൽ മിനിമം ചാർജിൽ അഞ്ച് കിലോമീറ്റർ (രണ്ട് ഫെയർ സ്റ്റേജ് ദൂരം) സഞ്ചരിക്കാമായിരുന്നു. കൊവിഡ് കാലത്ത് ആദ്യം ചാർജ് കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്തപ്പോഴാണ് മിനിമം നിരക്കിലെ യാത്രാദൂരം അഞ്ചിൽ നിന്നു രണ്ടര കിലോമീറ്ററായി കുറച്ചത്. ഇത് പഴയ പടിയാക്കാതെയാണ്ചാ ർജ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നച്.
ചെറിയ ദൂരയാത്രയ്ക്ക് നിലവിലെ ഫാസ്റ്റ് പാസഞ്ചർ നിരക്കിനൊപ്പമോ കൂടുതലോ ആണ് ഓർഡിനറി ബസിലെ പുതിയ ടിക്കറ്റ് നിരക്ക്. നിലവിൽ ഫാസ്റ്റ് പാസഞ്ചറിൽ തിരുവനന്തപുരത്തു നിന്നും ഉള്ളൂർ വരെ പോകാൻ (8 കി.മീ) മിനിമം നിരക്കായ 15 രൂപ മതി. എന്നാൽ ഓർഡനറി ബസിൽ തമ്പാനൂർ നിന്ന് പി.എം.ജി വഴി പോകുന്ന ബസിനും ഇതേ നിരക്കാണ് വരുന്നത്. കിഴക്കേകോട്ട നിന്നും സ്റ്റാച്യു, കണ്ണമ്മൂല വഴി പോകുന്ന ബസാണെങ്കിൽ 18 രൂപ നൽകണം.
പഴയതുപോലെ ഓർഡിനറി ബസുകളിൽ മിനിമം ചാർജിൽ സഞ്ചരിക്കേണ്ട ദൂരം 5 കിലോമീറ്ററാക്കിയാൽ ഉള്ളൂർ വരെ പോകാൻ 13, അല്ലെങ്കിൽ 15 രൂപ മതി.
ഓർഡിനറി ബസുകളിലെ യാത്രക്കാരിൽ 60 ശതമാനത്തിൽ അധികവും 10 കിലോമീറ്ററിനുള്ളിൽ യാത്ര ചെയ്യുന്നവരാണ്. ഒരു ബസിൽ ഏറ്റവും കൂടുതൽ ചെലവാകുന്നത് മിനിമം ടിക്കറ്റാണ്. ഈ സ്റ്റേജിലെ യാത്രാദൂരമാണ് പകുതിയായി കുറച്ചത്.