
ശ്രീനഗർ: കഴിഞ്ഞ ചൊവ്വാഴ്ച് സി ആർ പി എഫ് ഉദ്യോഗസ്ഥന്മാർക്കെതിരെ പെട്രോൾ ബോംബ് എറിഞ്ഞ സ്ത്രീയെ പിടികൂടി. ബുർഖയും ഹിജാബും ധരിച്ച് എത്തിയ സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പെട്രോൾ ബോംബ് എറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വളരെപെട്ടെന്നാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പടർന്നത്. കാശ്മീരിലെ സൊപോറിലുള്ള ഒരു സി ആർ പി എഫ് ബങ്കറിനു നേർക്കായിരുന്നു ഇവർ പെട്രോൾ ബോംബ് എറിഞ്ഞത്.
പിടികൂടിയ സ്ത്രീയുടെ പേര് ഹസീന അക്തർ എന്നാണെന്നും നിരോധിത തീവ്രവാദ സംഘടനയായ ദുഖ്ത്തരൻ ഇ മില്ലത്തിന്റെ പ്രവർത്തകയാണ് ഇവരെന്നും പൊലീസ് പറഞ്ഞു. രാജ്യദ്രോഹ കുറ്റം ചുമത്തി ഇതിനു മുമ്പും ഇവരെ പിടികൂടിയിട്ടുണ്ടെന്നും മൂന്നോളം യു എ പി എ കേസുകളിലെ പ്രതിയാണ് ഇവരെന്നും പൊലീസ് പറഞ്ഞു.
സമാനമായ ഒരു കേസിലകപ്പെട്ട ശേഷം ജാമ്യം ലഭിച്ച് അടുത്തിടെയാണ് ഇവർ പുറത്തിറങ്ങിയതെന്നും പൊലീസ് അറിയിച്ചു. ബോംബ് ആക്രമണം നടന്ന അന്ന് തന്നെ തങ്ങൾ പ്രതിയെ തിരിച്ചറിഞ്ഞിരുന്നെന്നും എന്നാൽ ഇവർ ഒളിവിലായിരുന്നതിനാലാണ് അറസ്റ്റ് വൈകിയതെന്നും പൊലീസ് വ്യക്തമാക്കി. ഇവരുടെ ഭർത്താവും നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
CCTV footage of today's Petrol Bomb attack on CRPF banker main chowk Sopore. #soporeattack#sopore #Petrol #attack #petrolbomb #kashmir pic.twitter.com/CZ378djbRw
— Hakeem Junaid Photographer (@hakeemjunaidjpc) March 29, 2022