kk

കാശ്‍മീരി പണ്ഡിറ്റുകളുടെ പലായനം പ്രമോയമാക്കിയ ചിത്രം ദ് കശ്‍മീര്‍ ഫയല്‍സ് യു.എ.ഇ, സിംഗപ്പൂര്‍ റിലീസിന്. കട്ടുകളൊന്നും നിര്‍ദേശിക്കാതെയാണ് ചിത്രത്തിന് യു.എ.ഇയില്‍ പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. 15 നു മുകളിൽ പ്രായമുള്ളവര്‍ക്ക് കാണാവുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന 15 പ്ലസ് റേറ്റിംഗ് ആണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. വലിയ വിജയമെന്നാണ് ചിത്രത്തിന്‍റെ യു.എ.ഇ പ്രദര്‍ശനാനുമതിയെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി വിശേഷിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 7നാണ് ചിത്രം യു.എ.ഇയിൽ റിലീസ് ചെയ്യുന്നത്.

മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും സി.പി.എമ്മും രംഗത്തെത്തിയിരുന്നു