gfgf

റോഹ്തക് : വിറകിന് പകരം ഇന്ധനമായും, വീടിന് തണുപ്പ് കിട്ടാൻ നിലത്തും ചുമരിലും ചാണകം മെഴുകുന്നതും പുതിയ സംഭവമല്ല. എന്നാൽ ചാണകത്തിൽ നിന്ന് ഇഷ്ടികയും സിമന്റും പെയിന്റുമൊക്കെ നിർമ്മിക്കാൻ കഴിയുമോ ? അത് സാദ്ധ്യമാണെന്നാണ് ഹരിയാന റോഹ്തക് ജില്ലയിലെ മേദിന സ്വദേശിയായ പ്രഫസർ ശിവദർശൻ മാലികിന്റെ അഭിപ്രായം. ആറ് വർഷമായി താൻ ചാണകത്തിൽ നിന്ന് ഇഷ്ടികയും സിമന്റും പെയിന്റുമൊക്കെ നിർമ്മിക്കുകയാണെന്ന്

രസതന്ത്രത്തിൽ പി.എച്ച്‌.ഡി നേടിയ ശിവദർശൻ പറയുന്നത്. നിരവധി പേർക്ക് ഇക്കാര്യത്തിൽ പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാണകത്തിൽ നിന്നും ബയോഗ്യാസ് ഉണ്ടാക്കുന്ന കർഷകർ ബാക്കിവരുന്ന ചാണകം വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടതാണ് ഈ പരീക്ഷണത്തിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. ചൂട് നിയന്ത്രിക്കാനുള്ള ചാണകത്തിന്റെ കഴിവ് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ നൽകിയത്. 2015-16ലാണ്​ ചാണകം, ജിപ്സം, കളിമണ്ണ്, ലൈം എന്നിവ ചേർത്ത് ആദ്യമായി​ സിമന്‍റ്​ ഉണ്ടാക്കിയത്​. 'വേദ പ്ലാസ്റ്റർ' എന്ന പേരിലായിരുന്നു ഇത്​. തുടർന്ന് രാജസ്ഥാനിലെ ബിക്കാനീറിൽ ചാണക ഇഷ്ടിക നിർമാണ യൂണിറ്റ് സ്ഥാപിച്ചു. ചൂളയിൽ ചുട്ടെടുത്താണ് ഇത് ​ നിർമിക്കുന്നത്. 2019ലാണ് ചാണകത്തിൽ നിന്ന് പെയിന്റ് നിർമിക്കാൻ തുടങ്ങിയത്​. ചാണകത്തിൽ നിന്നുണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് വീട് നിർമ്മിച്ചാൽ എത്ര കടുത്ത ചൂടിലും എ.സിയുടെ ആവശ്യമില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.