
ഉറക്കമില്ലായ്മ പലരെയും അലട്ടുന്ന പ്രശ്നമാണ്. സ്ഥിരമായി ഉറക്കക്കുറവ് അനുഭവപ്പെടുന്നത് ഗുരുതരമായ പ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. നല്ല ആരോഗ്യത്തിന് ഏഴ് അല്ലെങ്കിൽ എട്ട് മണിക്കൂർ ഉറങ്ങണം എന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.
പല ഉറക്കകുറവ് ക്ഷീണം, ഓർമ്മക്കുറവ്, സെക്‌സ് ഡ്രൈവ് കുറയ്ക്കൽ എന്നിവയെയും ബാധിക്കാം. ഉറക്കമില്ലായ്മ ലൈംഗിക അപര്യാപ്തതയ്ക്കുള്ള ഘടകമായി വിദഗ്ദ്ധർ വിലയിരുത്തുന്നു. ഉറക്കക്കുറവും ഉറക്കം തടസപ്പെടുന്നതും ഉദ്ധാരണക്കുറവിനും കാരണമായേക്കാമെന്നും ഇവർ പറയുന്നു.
ഉറക്കമില്ലായ്മ ലിബിഡോയെ ബാധിക്കുകയും കൂടാതെ ലൈംഗികതയിലുള്ള താൽപര്യം കുറയ്ക്കുകയും ചെയ്തേക്കാം. ഉറക്കക്കുറവ് പുരുഷന്റെ ലൈംഗികാസക്തിയെ സാരമായി ബാധിക്കും. ഉറക്കക്കുറവ് ഇ.ഡിക്കും (Erectile Dysfunction) കാരണമാകും. ഉറക്കമില്ലായ്മ ടെസ്റ്റോസ്റ്റിറോൺ, കോർട്ടിസോൾ, ഡോപാമൈൻ എന്നിവയെയും തടയുന്നതായി പഠനങ്ങൾ പറയുന്നു.
ഉദ്ധാരണ പ്രക്രിയയിൽ ഡോപാമൈൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഡോപാമൈൻ റിസപ്റ്ററുകൾ ആരോഗ്യകരവും പ്രവർത്തനക്ഷമവുമാണെന്ന് ഉറപ്പാക്കുന്നതിന് ഉറക്കം പ്രധാനമാണെന്നും ഗവേഷകർ പറയുന്നു. സെക്‌സ് ഡ്രൈവിന് ഉറക്കം പ്രധാനമാണ്. ഉറങ്ങുമ്പോൾ ടെസ്റ്റോസ്റ്റിറോൺ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. ടെസ്റ്റോസ്റ്റിറോൺ ഒരു ഹോർമോണാണ്, ഇത് ശക്തമായ ലിബിഡോ ഉണ്ടാകുന്നതിനും പൊതുവായ ലൈംഗിക ആരോഗ്യത്തിനും ഉദ്ധാരണ പ്രവർത്തനത്തിനും അത്യന്താപേക്ഷിതമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.