gfgfgf

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ കൊളംബോയിലുള്ള അദ്ദേഹത്തിന്റെ വസതിക്ക് സമീപം ജനങ്ങളുടെ വൻ പ്രതിഷേധം. പ്രക്ഷോഭകാരികൾ പൊലീസുമായി ഏറ്റുമുട്ടി. പ്രതിഷേധം അടിച്ചമർത്താൻ അർദ്ധസൈനിക വിഭാഗമായ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് രംഗത്തിറങ്ങിയെന്നാണ് വിവരം. രാത്രി വൈകിയും പ്രതിഷേധം തുടരുകയാണെന്നാണ് റിപ്പോർട്ട്.

പ്രതിസന്ധി രൂക്ഷമായതോടെ ഇന്നലെ വൈകിട്ടാണ് ജനങ്ങൾ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് സമീപമുള്ള റോഡിൽ പ്രക്ഷോഭവുമായെത്തിയത്. ഈ സമയം ഗോതബയ രാജപക്‌സെ ഔദ്യോഗിക വസതിയിൽ ഇല്ലായിരുന്നുവെന്നാണ് സൂചന.