malappuram

മ​ല​പ്പു​റം: കാവന്നൂരിൽ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെൺ​കു​ട്ടി​യോ​ടും കു​ടും​ബ​ത്തോ​ടു​മു​ള്ള സർ​ക്കാർ സ​മീ​പ​നം മ​നു​ഷ്യ​ത്വ​വി​രു​ദ്ധ​മാ​ണെ​ന്ന് ബി​.ജെ​.പി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷൻ കെ.സു​രേ​ന്ദ്രൻ. കാവന്നൂരിൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പെൺ​കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും സ​ന്ദർ​ശി​ച്ച ശേ​ഷം മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള ഒ​രു പെൺ​കു​ട്ടി ശ​രീ​രം ത​ളർ​ന്ന് കി​ട​പ്പി​ലാ​യ അ​മ്മ​യു​ടെ മു​മ്പിൽ വെ​ച്ച് അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​ട്ടും ആ​രും തി​രി​ഞ്ഞ​നോ​ക്കി​യി​ല്ലെ​ന്ന​ത് മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന ക്രൂ​ര​ത​യാ​ണ്. മ​ല​പ്പു​റ​ത്തെ എം.​പി​മാ​രും എം​.എൽ​.എ​മാ​രും ഉൾ​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​കൾ ആ​രും സം​ഭ​വ​ത്തിൽ ഇ​ട​പെ​ട്ടി​ല്ല. കു​റ്റ​വാ​ളി സം​ഘ​ടി​ത ശ​ക്തി​യു​ടെ പി​ന്തു​ണ​യു​ള്ള​യാ​ളാ​യ​താ​ണ് സർ​ക്കാ​രി​ന്റെ നീ​തി നി​ഷേ​ധ​ത്തി​ന് കാ​ര​ണം. ഇ​ത് തി​ക​ഞ്ഞ വി​ഭാ​ഗീ​യ​ത​യാ​ണ്. ഇ​ത് ഒ​രു സാ​ധാ​ര​ണ പീ​ഡ​ന​മ​ല്ലേ​യെ​ന്നാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥൻ ചോ​ദി​ച്ച​ത്. ഇ​ത്ത​ര​ക്കാർ കേ​സ് അ​ന്വേ​ഷി​ച്ചാൽ ഇ​ര​യ്​ക്ക് നീ​തി​കി​ട്ടി​ല്ല. കേ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ നി​ല​യി​ല​ല്ലെ​ന്നും വോ​ട്ട്​ബാ​ങ്ക് ശ​ക്തി​ക​ളു​ടെ താ​ത്​പ​ര്യ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും സ​രേ​ന്ദ്രൻ പ​റ​ഞ്ഞു.

സർ​ക്കാർ അ​നു​വ​ദി​ച്ചാൽ പെൺ​കു​ട്ടി​യേ​യും കു​ടും​ബ​ത്തെ​യും സം​ര​ക്ഷി​ക്കാൻ ബി​ജെ​പി ത​യ്യാ​റാ​ണ്. പാർ​ശ്വ​വ​ത്​ക്ക​രി​ക്ക​പ്പെ​ട്ട കു​ടും​ബ​ത്തി​ന് വേ​ണ്ടി സം​സാ​രി​ക്കാൻ ബി​ജെ​പി ഉ​ണ്ടാ​കും. വാ​ട​ക വീ​ട്ടി​ലാ​ണ് കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി മു​ഖ്യ​മ​ന്ത്രി ഈ കു​ടും​ബ​ത്തെ സ​ന്ദർ​ശി​ക്ക​ണം. അ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി സർ​ക്കാർ എ​ടു​ക്ക​ണം. രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളിൽ പ​രി​ക്കേ​റ്റ​വർ​ക്ക് വ​രെ സ​ഹാ​യം കൊ​ടു​ക്കു​ന്ന സർ​ക്കാ​രാ​ണി​ത്. മ​ല​പ്പു​റം വീ​ണ്ടും വർ​ഗീ​യ​ത​യു​ടെ കേ​ന്ദ്ര​മാ​വു​ക​യാ​ണ്. മ​ല​പ്പു​റ​ത്തെ അ​ധി​കൃ​തർ പൂർ​ണ്ണ പ​രാ​ജ​യ​മാ​ണ്. ക​ള​ക്ട​റും പൊ​ലീ​സും എ​വി​ടെ​യാ​ണു​ള്ള​ത്. ഇ​ത്ത​രം ഭീ​ക​ര​മാ​യ സം​ഭ​വം ന​ട​ന്നി​ട്ട് ആ കു​ടും​ബ​ത്തെ തി​രി​ഞ്ഞു നോ​ക്കാൻ പോ​ലും അ​വർ​ക്ക് സ​മ​യ​മി​ല്ല. ഇ​ര​യ്​ക്ക് നി​തീ കി​ട്ടി​യി​ല്ലെ​ങ്കിൽ മ​ല​പ്പു​റ​ത്ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങൾ​ക്ക് ബി​ജെ​പി നേ​തൃ​ത്വം നൽ​കു​മെ​ന്നും സ​രേ​ന്ദ്രൻ പ​റ​ഞ്ഞു. സ​രേ​ന്ദ്ര നോ​ടൊ​പ്പം ബി.ജെ.പി.സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.. ര​ഘു​നാ​ഥ്, യു​വ​മോർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡന്റ് പ്ര​ഫുൽ കൃ​ഷ്​ണൻ, ജി​ല്ലാ പ്ര​സി​ഡന്റ് ര​വി​തേ​ല​ത്ത്, ജ​ന.സെ​ക്ര​ട്ട​റി പി.ആർ.ര​ശ്​മിൽ നാ​ഥ്, സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം എൻ.ശ്രീ പ്ര​കാ​ശ്, ബി​ജെ​പി.കാ​ളി​കാ​വ് മ​ണ്ഡ​ലം പ്ര​സി​ഡന്റ് കെ.സു​നിൽ ബോ​സ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു