 
പെരിന്തൽമണ്ണ: തവനൂർ ജുവനൈൽ ഹോമിലെ കുട്ടികൾക്കായി സ്ഥാപിക്കുന്ന വായനശാലയിലേക്ക് ആവശ്യ
മായ പുസ്തകങ്ങൾ ശേഖരിക്കുന്നതിനായുള്ള പുസ്തക വണ്ടി പ്രയാണം ആരംഭിച്ചു. പെരിന്തൽമണ്ണ താലൂ ക്കിലെ വായനശാലകളിൽ നിന്ന് സമാഹരിച്ച പുസ്തകങ്ങൾ ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം
കെ.പി.രമണൻ ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ സെക്രട്ടറി ഡോ.കെ.കെ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
സി.ശശികുമാർ, വേണു പാലൂർ, എം.എൻ സരിത, എ.കെ.അബ്ബാസലി, എം.രാംദാസ് സംസാരിച്ചു. ഏറനാട്, നിലമ്പൂർ, കൊണ്ടോട്ടി താലൂക്കുകളിലെ പുസ്തക ശേഖരണത്തോടെ ആദ്യ ദിവസത്തെ പ്രയാണം പൂർത്തിയായി. ഇന്ന് തിരൂരങ്ങാടി, തിരൂർ, പൊന്നാനി താലൂക്കുകളിൽ പ്രയാണം തുടരും.