r
ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടം

തേഞ്ഞിപ്പലം: പെരുവള്ളൂർ ഇല്ലത്തുമാട് കാടപ്പടി റോഡിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. ചുള്ളിയാലപ്പുറായ സ്വദേശി അശ്വിൻ ബാബുവിനാണ് പരിക്കേറ്റത്. വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12.30 ഓടെ ആണ് അപകടം.