football
ഫുട്ബാൾ

പെരിന്തൽമണ്ണ: കാദറലി ക്ലബ്ബ് നടത്തുന്ന 49-ാമത് കാദറലി ട്രോഫിക്കായുള്ള അഖിലേന്ത്യാ സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിന്റെ ആദ്യ സെമിഫൈനൽ മത്സരം ഇന്ന് നടക്കും. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം. ആദ്യസെമിയുടെ ആദ്യപാദ മത്സരത്തിൽ അൽമദീന ചെർപ്പുളശ്ശേരിയും റോയൽ കോഴിക്കോടും മത്സരിക്കും. രണ്ടാം സെമിയിൽ ഞായറാഴ്ച ഫിഫ മഞ്ചേരി, ലക്കി സോക്കൽ കോട്ടപ്പുറവുമായി മത്സരിക്കും. തിങ്കളാഴ്ച അൽമദീന ചെർപ്പുളശ്ശേരി, റോയൽ കോഴിക്കോടുമായും ചൊവ്വാഴ്ച ഫിഫ മഞ്ചേരി, ലക്കി സോക്കൽ കോട്ടപ്പുറവുമായും വീണ്ടും മത്സരിക്കും. 10-ാം തീയതിയാണ് ഫൈനൽ.