താനൂർ: എൽ.ഡി.എഫ് ഒഴൂർ പഞ്ചായത്ത് വികസന സംഗമവും മന്ത്രി വി. അബ്ദുറഹിമാന് സ്വീകരണവും നൽകി. വെള്ളച്ചാലിൽ നടന്ന പരിപാടി മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഒഴൂർ ലോക്കൽ സെക്രട്ടറി ശിവദേവ ചക്രവർത്തി അദ്ധ്യക്ഷനായി. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.ടി.എസ് ബാബു മന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സി.പി.എം താനൂർ ഏരിയാ സെക്രട്ടറി സമദ് താനാളൂർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ എ.പി ഗീത, താനൂർ ബ്ലോക്ക് പഞ്ചായത്തംഗം തറമ്മൽ ബാവു, ഒഴൂർ പഞ്ചായത്തംഗം അലവി മുക്കാട്ടിൽ, അഷ്‌കർ കോറാട്, സി.പി.എം ഒഴൂർ ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ഗാനമേളയും അരങ്ങേറി.