
നിലമ്പൂർ:പരിഷത്ത് സംസ്ഥാന കലാജാഥയ്ക്ക് 26ന് നിലമ്പൂരിൽ സ്വീകരണം നൽകും. സ്വീകരണ പരിപാടികൾക്കായുള്ള സ്വാഗതസംഘം രൂപീകരണയോഗം നിലമ്പൂർ ഐ.ടി.ഐയിൽ നടന്നു. യോഗം ഐ.ടി.ഐ പ്രിൻസിപ്പൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.എസ് രഘുറാം അദ്ധ്യക്ഷത വഹിച്ചു. കെ. അരുൺകുമാർ വിശദീകരണം നടത്തി. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ യു.കെ ബിന്ദു, കൗൺസിലർമാരായ കുഞ്ഞുട്ടിമാൻ, പി. ശബരീശൻ, പി. ഗോപാലകൃഷ്ണൻ, മുഹമ്മദ് കുട്ടി, അഡ്വ: കെ.കെ. രാധാകൃഷ്ണൻ, പി. ശ്രീജ, ഡി. വെങ്കിടേശ്വരൻ എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം ചെയർമാനായും കെ. അരുൺകുമാർ ജനറൽ കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചു. പുസ്തക പ്രചരണം, ക്ലാസുകൾ എന്നിവ നടത്താനും തീരുമാനമായി. കൊവിഡിന്റെ പശ്ചാതലത്തിൽ ഏകലോകം ഏകാരോഗ്യം എന്ന പ്രമേയത്തിലൂന്നിയാണ് പരിഷത്ത് കലാജാഥ ഇത്തവണ സംസ്ഥാനത്തുടനീളം നടത്തുന്നത്.