 
പൊന്നാനി: പാതയോരത്തെ തകർന്ന സ്ലാബ് കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്കിനോട് ചേർന്ന കാനയ്ക്ക് മുകളിലെ സ്ലാബാണ് തകർന്നിരിക്കുന്നത്. സ്ലാബ് തകർന്ന് കുഴിയായ നിലയിലാണ്. കമ്പികൾ പുറത്തേക്ക് ചാടിയിട്ടുണ്ട്. കാൽനട യാത്രക്കാരുടെ കാൽ തകർന്ന സ്ലാബിൽ കുടുങ്ങുന്നത് പതിവാണ്. ചമ്രവട്ടം ജംഗ്ഷനിൽ ഫ്രൂട്ട്സ് കച്ചവടം നടത്തുന്ന പുതുപൊന്നാനി സ്വദേശി സലീമിന്റെ കാൽ കഴിഞ്ഞദിവസം സ്ലാബിനുള്ളിൽ കുടുങ്ങി പരിക്കേറ്റിരുന്നു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു വരുന്നതിനിടെ തകർന്ന സ്ലാബിനുള്ളിൽ കാൽ കുടുങ്ങുകയായിരുന്നു. ഇതുവഴി പോകുന്ന നിരവധി പേർ തകർന്ന സ്ലാബിനുള്ളിൽ കാൽ കുടുങ്ങി വീണിട്ടുണ്ട്. ഇരുചക വാഹങ്ങളുടെ ചക്രങ്ങൾ കുടുങ്ങുന്നതും പതിവാണ്. സ്ലാബ് മാറ്റുന്നതിന് അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് പ്രദേശവാസികളും കച്ചവടക്കാരും ആവശ്യപ്പെട്ടു.