 
കോട്ടക്കൽ: എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി നടത്തുന്ന സംഘകൃഷിയുടെ ആദ്യഘട്ടം വിളവെടുപ്പ് നടത്തി. പെരുമണ്ണ പഞ്ചായത്തിലെ ചിറക്കലിൽ രണ്ട് ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയിട്ടുള്ളത്. ജില്ലയിലെ വിവിധ സോണുകളിൽ നിന്നുള്ള സാന്ത്വനം വളണ്ടിയർമാരും ടീം ഒലീവ് സന്നദ്ധ സംഘം അംഗങ്ങളുമാണ് കൃഷി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. വിളവെടുപ്പിന്റെ ഉദ്ഘാടനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ബഷീർ പറവന്നൂർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.വി അബ്ദുറസാഖ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. പെരുമണ്ണ ക്ലാരി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ ഷംസു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ, കൃഷി അസിസ്റ്റന്റ് മനോജ് എന്നിവർ സംസാരിച്ചു.