panakakd-

മ​ല​പ്പു​റം​:​ ​മു​സ്ളിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റും​ ​ആ​ത്മീ​യാ​ചാ​ര്യ​നു​മാ​യ​ ​പാ​ണ​ക്കാ​ട് ​സ​യ്യി​ദ് ​ഹൈ​ദ​ര​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​(74​)​ ​അ​ല്ലാ​ഹു​വി​ന്റെ​ ​സ​ന്നി​ധി​യി​ലേ​ക്ക് ​മ​ട​ങ്ങി​പ്പോ​യി.​ ​മ​ത​ ​മൈ​ത്രി​യു​ടെ​യും​ ​സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും​ ​കാ​രു​ണ്യ​ത്തി​ന്റെ​യും​ ​സ​ന്ദേ​ശ​ ​വാ​ഹ​ക​നാ​യി​രു​ന്ന​ ​ഹൈ​ദ​ര​ലി​ ​ത​ങ്ങ​ൾ​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് 1.40​ന് ​എ​റ​ണാ​കു​ളം​ ​അ​ങ്ക​മാ​ലി​യി​ലെ​ ​ലി​റ്റി​ൽ​ ​ഫ്ള​വ​ർ​ ​ആ​ശു​പ​ത്രി​യി​ലാ​ണ് ​അ​ന്ത​രി​ച്ച​ത്.​ ദീർഘനാൾ ചികിത്സയിൽ ആയിരുന്നതിനാൽ മൃതദേഹം കൂടുതൽ നേരം സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ടും അനിയന്ത്രിത തിരക്കും കണക്കിലെടുത്ത് ​ഇ​ന്നു​ പുലർച്ചെ​ 2.30ന് ​പാ​ണ​ക്കാ​ട് ​ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം.

ഏറെ നാളായി കാൻസ‌റിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കീമോതെറാപ്പി തുടരുന്നതിനിടെ പ്രമേഹം വർദ്ധിച്ച് ഒരു കണ്ണ് തുറക്കാനാകാത്ത സ്ഥിതിയിലായി. തുടർന്നാണ് ഫെബ്രുവരി 22ന് അങ്കമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ന്യുമോണിയയെത്തുടർന്ന് ആരോഗ്യനില വഷളായതോടെ, ന്യൂറോ ഐ.സി.യുവിലേക്ക് മാറ്റി. ഇന്നലെ രാവിലെ മുതൽ ചികിത്സയോട് പ്രതികരിക്കാതായി. മരണ സമയത്ത് ഭാര്യ ഫാത്തിമ സുഹ്റബീവിയും മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. സമീപത്തെ ബദരിയ ജുമാമസ്ജിദിൽ ജനാസ നമസ്കാരത്തിനു ശേഷം ഇന്നലെ 3.15നാണ് മൃതദേഹം മലപ്പുറത്തേക്ക് കൊണ്ടുപോയത്.

പുതിയ മാളിയേക്കൽ സയ്യിദ് അഹമ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും സയ്യിദത്ത് ആയിശ ചെറുകുഞ്ഞി ബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂൺ 15ന് പാണക്കാട്ടെ തറവാട്ടിലായിരുന്നു ജനനം.

34 വ‌ർഷം മുസ്‌ലിം ലീഗിനെ നയിച്ച ജ്യേഷ്ഠൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്ന് 2009 ആഗസ്റ്റിലാണ് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായത്. ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാനും, ഉന്നതാധികാര സമിതിയംഗവും,സമസ്ത ഉപാദ്ധ്യക്ഷനും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റുമായിരുന്നു. സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ്, ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി ചാൻസലർ, ചന്ദ്രിക ദിനപത്രം മാനേജിംഗ് ഡയറക്ടർ, സുപ്രഭാതം മുഖ്യരക്ഷാധികാരി, ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, നൂറു കണക്കിന് മതഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അദ്ധ്യക്ഷൻ എന്നിങ്ങനെ നിരവധി സ്ഥാനങ്ങൾ വഹിച്ചു. 2010ൽ സമസ്ത വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

. മക്കൾ: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈൻ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ.മരുമക്കൾ: സയ്യിദ് നിയാസ് അലി ജിഫ്രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂർ. സഹോദരങ്ങൾ: പരേതരായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ, ലീഗ് സംസ്ഥാന ആക്ടിംഗ് ി പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദത്ത് ഖദീജ കുഞ്ഞിബീവി, മുല്ല ബീവി.