gallery
തിരൂരങ്ങാടി യംഗ്‌മെൻസ് ലൈബ്രറിയിൽ സ്ഥാപിച്ച ഫോട്ടോകൾ.

തിരൂരങ്ങാടി: ഏഴ് പതിറ്റാണ്ട് പഴക്കമുള്ള യംഗ്‌മെൻസ് ലൈബ്രറിയിൽ പുതിയതായി ആരംഭിക്കുന്ന ആലി മുസ്ലിയാർ മെമ്മോറിയൽ ഹിസ്റ്റോറിക്കൽ ഗാലറിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.പി.എ മജീദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ധീരദേശാഭിമാനികളുടെ കുടുംബങ്ങളെ ആദരിക്കൽ, മാപ്പിള ഗാനമേള, ചരിത്ര സെമിനാർ, ചരിത്ര ഡോക്യുമെന്ററി സ്വിച്ച് ഓൺ കർമ്മം, മലബാർ സ്മാരക പുസ്തക കോർണർ ഉദ്ഘാടനം, മലബാർ സമര സേനാനികളുടെ അനുബന്ധ ശിലാഫലക അനാവരണം, മറ്റ് വിവിധ പരിപാടികൾ എന്നിവയും അരങ്ങേറും. വൈകീട്ട് ആറ് വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, കെ. കുട്ടി അഹമ്മദ് കുട്ടി, മുൻ എം.എൽ.എ അഡ്വ.പി.എം.എ സലാം, അജിത് കോളാടി, കെ.പി. മുഹമ്മദ് കുട്ടി, ശിവദാസൻ, കെ. മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, എം.പി. അബ്ദുൽ വഹാബ്, ഇഖ്ബാൽ കല്ലുങ്ങൽ, പി.എം അഷ്റഫ്, കെ. മൊയ്തീൻ കോയ തുടങ്ങിയവർ പങ്കെടുത്തു.