 
തിരൂരങ്ങാടി: 24ന് ആഘോഷിക്കുന്ന ചെറുമുക്ക് ജി.എം.എൽ.പി സ്‌കൂളിന്റെ 97-ാം വാർഷികവും വിരമിക്കുന്ന ഇ.പി സൈദലവി മാഷിനുള്ള യാത്രഅയപ്പിന്റെയും ഭാഗമായി ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ നൽകുന്ന വിന്നേഴ്സ് ട്രോഫിക്ക് വേണ്ടി നന്നമ്പ്ര പഞ്ചായത്തിലെ എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി ചെറുമുക്ക് ടർഫ് സ്റ്റേഡിയത്തിലാണ് ഫുട്‌ബാൾ മത്സരം സംഘടിപ്പിച്ചത്. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പി.കെ റൈഹാനത്ത് ഫുട്‌ബാൾ തട്ടി ഉദ്ഘാടനം നിർവഹിച്ചു. പോഗ്രാം കമ്മറ്റി ചെയർമാൻ നീലങ്ങത്ത് അബ്ദുസലാം അദ്ധ്യക്ഷത വഹിച്ചു. യു.പി വിഭാഗത്തിൽ ചെറുമുക്ക് പി.എം.എസ്.എ.എം.എം.യു പിസ്‌കൂൾ ഒന്നാം സ്ഥാനവും നന്നമ്പ്ര എസ്. എൻ.യു.പി സ്‌കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എൽ.പി വിഭാഗത്തിൽ എ.എം.എൽ.പി സ്‌കൂൾ കടുവാള്ളൂർ ഒന്നാം സ്ഥാനവും കുണ്ടൂർ നടുവീട്ടിൽ സ്‌കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രധാന അദ്ധ്യാപിക പി.കെ നിഷ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒള്ളക്കൻ സുഹറ ശിഹാബ്, പഞ്ചായത്ത് പ്രസിഡന്റ് എൻ.വി മൂസക്കുട്ടി, പഞ്ചായത്ത് അംഗങ്ങൾ, സൗദ മരക്കാർ കുട്ടി അരീക്കാട്ട് , ചെറുമേലാകത്ത് ബാലൻ, കുട്ടായ്മ അംഗങ്ങളായ സെക്രട്ടറി മുസ്തഫ ചെറുമുക്ക്, വി.പി ഖാദർ ഹാജി, ഇ.പി സൈദലവി മാഷ്, ഫാരിസ് കാരാടൻ, എം.എം സിദ്ദീഖ്, പി.ടി അനസ് തുടങ്ങിയവർ നേതൃത്വം നൽകി.