dfg
കെ. റെ​യിൽ വി​രു​ദ്ധ സ​മ​ര​സ​മി​തി നേ​താ​വ് ഡോ. എ​സ്. അ​ലീ​നയെ പൊലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു .

പ​ര​പ്പ​ന​ങ്ങാ​ടി: കെ. റെയിൽ ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നെ​ടു​വ വി​ല്ലേ​ജിൽ പ​ര​പ്പ​ന​ങ്ങാ​ടി മു​നി​സി​പ്പൽ അ​തിർ​ത്തി​യിൽ ക​ല്ലി​ടാൻ വ​ന്ന അ​ധി​കൃ​ത​രെ ത​ട​യാൻ ശ്ര​മി​ച്ച സ​മ​ര​സ​മി​തി പ്ര​വർ​ത്ത​ക​രെ പൊ​ലീ​സ് ത​ട​ഞ്ഞു. തു​ടർ​ന്നുണ്ടായ സം​ഘർ​ഷ​ത്തി​നി​ടെ സ​മ​രസ​മി​തി പ്ര​വർ​ത്ത​ക​നാ​യ ചാ​ന്തു​വീ​ട്ടിൽ മ​ജീ​ദ് കു​ഴ​ഞ്ഞു​വീ​ണു. ഇയാളെ ആ​ശു​പ​ത്രി​യിൽ എ​ത്തി​ക്കാൻ വാ​ഹ​നം കി​ട്ടാ​തെ അൽ​പ​നേ​രം റോ​ഡിൽ ത​ന്നെ കി​ട​ക്കേ​ണ്ടി​വ​ന്നു. നി​ര​വ​ധി പൊ​ലീ​സ് വാ​ഹ​ന​ങ്ങൾ സ്ഥ​ല​ത്തു​ണ്ടാ​യി​ട്ടും കു​ഴ​ഞ്ഞുവീ​ണ​യാ​ളെ ആ​ശു​പ​ത്രി​യിൽ എ​ത്തി​ക്കാൻ ശ്ര​മി​ച്ചി​ല്ലെന്നാരോപിച്ച് പൊ​ലീ​സി​നെ​തി​രെ ജ​ന​ങ്ങൾ പ്ര​തി​ഷേ​ധി​ക്കാൻ ഇ​ട​യാ​യി. മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​യ പെ​രു​മാ​റ്റ​മാ​ണ് പൊ​ലീ​സ് കൈ​ക്കൊ​ണ്ട​തെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്കൾ ആ​രോ​പി​ച്ചു.

പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് മു​നി​സി​പ്പൽ ചെ​യർ​മാൻ എ. ഉ​സ്​മാൻ, വൈ​സ് ചെ​യർപേ​ഴ്​സൺ ഷ​ഹർ​ബാ​നു, ആ​രോ​ഗ്യ സ്റ്റാൻഡിം​ഗ് ക​മ്മി​റ്റി ചെ​യർ​മാൻ പി. ഷാ​ഹുൽ ഹ​മീ​ദ്, കൗൺ​സി​ലർ​മാ​രാ​യ സി. ജ​യ​ദേ​വൻ, സു​മി​റാ​ണി, പൊ​തു​മ​രാ​മ​ത്തു സ്റ്റാൻഡിം​ഗ് ക​മ്മിറ്റി ചെ​യർ​മാൻ പി​.വി മു​സ്​ത​ഫ, ബേ​ബി അ​ച്യു​തൻ, ഫൗ​സി​യ, സ​മ​ര​സ​മി​തി ജി​ല്ലാ ചെ​യർ​മാൻ അ​ബൂ​ബ​ക്കർ ചെ​ങ്ങാ​ട്ട്, കൺ​വീ​നർ പി​.കെ പ്ര​ഭാ​ഷ്, ഡോ. എ​സ് അ​ലീ​ന, കോൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സി. ബാ​ല​ഗോ​പാ​ലൻ, കെ. അ​ബ്ദുൽ​ഗ​ഫൂർ, അ​ബ്ദുൾ ​റ​ഷീ​ദ്, മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ കു​ഞ്ഞി​മ​ര​ക്കാർ, സി. അ​ബ്ദു​റ​ഹി​മാൻ​കു​ട്ടി എ​ന്നി​വർ നേ​തൃ​ത്വം നൽ​കി.

സർ​വ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി പൊ​ലീ​സ്

രാ​വി​ലെ 8ന് മു​മ്പു​ത​ന്നെ സർ​വ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി പൊ​ലീ​സ് അ​തിർ​ത്തി പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. സ്ഥ​ല​ത്തേ​ക്കു​ള്ള എ​ല്ലാ വ​ഴി​ക​ളും പൊലീ​സ് നേ​ര​ത്തെ ത​ന്നെ ബാ​രി​ക്കേ​ഡ്​ വ​ച്ച് ത​ട​ഞ്ഞു. ഒ​രാ​ളെ​യും പൊലീ​സ് പ്ര​ദേ​ശ​ത്തേ​ക്ക് അ​ടു​പ്പി​ച്ചി​രു​ന്നി​ല്ല. മുൻ​ക​രു​തൽ ന​ട​പ​ടി എ​ന്ന നി​ല​ക്ക് നാലു പേ​രെ പൊലീ​സ് ക​സ്റ്റ​ഡി​യിൽ എ​ടു​ക്കു​ക​യും ചെ​യ്​തു.10 മ​ണി​യാ​യ​പ്പോ​ഴേ​ക്കും അ​തിർ​ത്തി പ്ര​ദേ​ശ​ത്ത് നേ​ര​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ സ്ഥ​ല​ത്ത് കെ. റെ​യിൽ അ​ധി​കൃ​തർ ക​ല്ലി​ടു​ക​യും ചെ​യ്​തു.

കുഴഞ്ഞുവീണ് സ​മ​ര​സ​മി​തി പ്ര​വർ​ത്ത​കൻ

ചെ​ട്ടി​പ്പ​ടി സാ​മൂ​ഹികാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു കി​ഴ​ക്കു​വ​ശ​ത്താ​യി ക​ല്ലി​ടൽ ത​ട​യാ​നെ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​രെ പൊ​ലീ​സ് ത​ട​യു​ക​യും തു​ടർ​ന്ന് സം​ഘർ​ഷ​മുണ്ടാവുകയും ചെ​യ്​തു. സ്​ത്രീ​കൾ അ​ട​ക്കം നൂ​റോ​ളം പേ​രാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് എ​ത്തി​യത്. സ​മ​ര​ത്തി​ന്റെ മുൻ നി​ര​യിൽ പെ​ട്ട ഡോ. അ​ലീ​ന, ര​മ്യ ലാ​ലു തു​ട​ങ്ങി​യ​വ​രെ പൊലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചു അ​റ​സ്റ്റ് ചെ​യ്​തു നീ​ക്കി. ഇ​തി​നി​ട​യി​ലാണ് ചാ​ന്തു​വീ​ട്ടിൽ മ​ജീ​ദിനു ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​വു​ക​യും കു​ഴ​ഞ്ഞു വീ​ഴു​ക​യും ചെ​യ്​ത​ത്. ഇ​ദ്ദേ​ഹം ഹൃ​ദ്രോ​ഗി ആ​ണെ​ന്ന് ജ​ന​ങ്ങൾ വി​ളി​ച്ചു പ​റ​ഞ്ഞി​ട്ടും പൊലീ​സ് മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​യാണ് പെരുമാറിയതെന്ന് മു​നി​സി​പ്പൽ പ്ര​തി​പ​ക്ഷ കൗൺ​സി​ലർ​മാർ പ​രാ​തി​പ്പെ​ട്ടു.

പ്രതിഷേധത്തിനിടെ കല്ലിടൽ പൂർത്തിയാക്കി കെ. റെയിൽ അധികൃതർ

പ​ര​പ്പ​ന​ങ്ങാ​ടി: സർ​വ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി എ​ത്തി​യ പൊ​ലീ​സ് അ​ധി​കൃതരുടെ സം​ര​ക്ഷ​ണ​ത്തിൽ സിൽ​വർ ലൈൻ പ​ദ്ധ​തി​യു​ടെ ക​ല്ലി​ടൽ പൂർ​ത്തി​യാ​ക്കി കെ. റെയിൽ അ​ധി​കൃ​തർ. പ​ര​പ്പ​ന​ങ്ങാ​ടി മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​ക്കു​ള്ളിൽ നെ​ടു​വ വി​ല്ലേ​ജിലാ​ണ് സിൽ​വർ ലൈൻ പ​ദ്ധ​തി​യു​ടെ ക​ല്ലി​ടൽ പൂർ​ത്തി​യാ​യ​ത്.

സ്​ത്രീ​കൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ വലിയ പ്ര​തി​ഷേ​ധം കാ​ര​ണം ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ക​ല്ലി​ടൽ പൂർ​ത്തി​യാ​ക്കാൻ ക​ഴി​യാ​തെ ഉ​ദ്യോ​ഗ​സ്ഥർ തി​രി​ച്ചുപോ​വു​ക​യാ​യി​രു​ന്നു .എ​ന്നാൽ ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​ത്ത​ന്നെ അ​ഡി​ഷ​ണൽ എ​സ്​.പി എ. ഷാ​ഹുൽ​ഹ​മീ​ദ്, താ​നൂർ ഡി​വൈ.​എ​സ്.​പി മൂ​സ വ​ള്ളി​ക്കാ​ടൻ, പ​ര​പ്പ​ന​ങ്ങാ​ടി സി​.ഐ ഹ​ണി കെ ദാ​സ്, എ​സ്‌​.ഐ ബാ​ബു​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിൽ വൻ പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെത്തിയതോടെ ക​ല്ലി​ടൽ പൂർ​ത്തി​യാ​ക്കാൻ ക​ഴി​ഞ്ഞു. ഇ​തി​നി​ട​യി​ലാ​ണ് ചെ​ട്ടി​പ്പ​ടി ശാ​ന്തി റോ​ഡിൽ പ്ര​തി​ഷേ​ധി​ച്ച സ​മ​ര​ക്കാ​രെ ബ​ലം പ്ര​യോ​ഗി​ച്ചു മാ​റ്റി​യ​തും അ​ച്ഛ​നും മ​ക​ളും അ​ട​ക്കം ര​ണ്ടു​പേർ കു​ഴ​ഞ്ഞു വീ​ഴു​ക​യും ചെയ്തത്.