 
പുഴക്കാട്ടിരി: വനിതാ ദിനത്തിൽ ജില്ലാ ഒളിമ്പിക് ഹോക്കി, ജില്ലാ അസോസിയേഷൻ ചാമ്പ്യൻഷിപ്പുകൾ നേടി പുഴക്കാട്ടിരി പഞ്ചായത്തിന് അഭിമാനമായ ജി.എച്ച്.എസ്.എസ് കടുങ്ങപുരം ഹോക്കി ടീമിനെ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചൻ ഉമ്മുകുത്സു, വൈസ് പ്രസിഡന്റ് ബാബു പട്ടുകുത്ത്, സ്ഥിരം സമിതി അംഗങ്ങളായ കദീജ ബീവി, മൂസക്കുട്ടി മാസ്റ്റർ, മെമ്പർമാരായ ബാവ, സുഹറാബി, നജ്മുന്നീസ, സഫ്ന, ഹെഡ്മാസ്റ്റർ എം. നന്ദകുമാർ, കായികാദ്ധ്യാപകരായ വി. സജാത് സാഹിർ, എം. അമീറുദ്ദീൻ, സംസ്ഥാന- ദേശീയ താരങ്ങൾ എന്നിവർ പങ്കെടുത്തു.