
മലപ്പുറം: സമുദായങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയരുമ്പോൾ എല്ലാവരേയും ഒരുമിപ്പിച്ചു നിർത്തിയത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളായിരുന്നുവെന്ന് സി.എസ്.ഐ മലബാർ രൂപത ബിഷപ്പ് ഡോ.റോയ്സ് മനോജ് വിക്ടർ പറഞ്ഞു. മതസൗഹാർദ്ദത്തിനായി നിലകൊണ്ട നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് ധർമ്മരാജ വേദി ഉപാദ്ധ്യക്ഷൻ സ്വാമി ബോധേന്ദ്ര തീർത്ഥയും പറഞ്ഞു. ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടർന്ന് ഇന്നലെ പാണക്കാട്ടെ വസതിയിലെത്തിയ ഇരുവരെയും മുഈനലി തങ്ങളും നഈമലി തങ്ങളും ചേർന്ന് സ്വീകരിച്ചു. തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കൃഷ്ണൻ ശ്രീനിവാസ് രാവിലെ പാണക്കാട്ടെത്തി.