 
പെരിന്തൽമണ്ണ: ലോക വൃക്കദിനാചരണത്തിന്റെ ഭാഗമായി കിംസ് അൽഷിഫ ഹോസ്പിറ്റലും അൽഷിഫ കോളേജ് ഒഫ് നഴ്സിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ കിഡ്നി സംരക്ഷണത്തെ കുറിച്ച് പ്രതിബാധിക്കുന്ന എക്സിബിഷൻ, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു. ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം കിംസ് അൽഷിഫ വൈസ് ചെയർമാൻ ഡോ. പി. ഉണ്ണീനും എക്സിബിഷൻ സ്റ്റാളിന്റെ ഉദ്ഘാടനം കിംസ് അൽഷിഫ ഓർത്തോ ഡെന്റൽ സർജൻ ഡോ. ഫൗസിയയും നിർവഹിച്ചു. കിംസ് അൽഷിഫയിലെ നെഫ്രോളജിസ്റ്റുമാരായ ഡോ. ഗണേഷ്, ഡോ. ഫാത്തിമ കൊനാരി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അൽഷിഫ കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ. ജോസഫൈൻ ജാക്യുലിൻ മേരി, കിംസ് അൽഷിഫ ഹോസ്പിറ്റൽ മെഡിക്കൽ സുപ്രന്റ് ഡോ. മുഹമ്മദ് യഹിയ, സീനിയർ ജനറൽ മാനേജർ സതീഷ് എന്നിവർ സന്നിഹിതരായിരുന്നു. കിംസ് അൽഷിഫ ഹോസ്പിറ്റൽ ചീഫ് ഓപറേറ്റിംഗ് ഓഫീസർ പ്രിയൻ കെ.സി, അൽഷിഫ കോളേജ് ഒഫ് നഴ്സിംഗ് അസിസ്റ്റന്റ് പ്രൊഫ. ശാലിനി മാത്യു എന്നിവർ സംസാരിച്ചു.