gst
വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ​കേ​ര​ള​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​ജി.​എ​സ്.​ടി​ ​ഓ​ഫീ​സു​ക​ൾ​ക്ക് ​മു​മ്പി​ൽ​ ​ധ​ർ​ണ​ ​ന​ട​ത്തു​ന്ന​തി​ന്റെ ​ഭാ​ഗ​മാ​യി​ ​മ​ല​പ്പു​റം​ ​ജി.​എ​സ്.​ടി​ ​ഓ​ഫീ​സി​ലേ​ക്ക് ​സം​ഘ​ടി​പ്പി​ച്ച​ ​മാ​ർ​ച്ച്.

മലപ്പുറം: ജി.എസ്.ടി ഫയലിംഗ് അപാകതകൾ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് വ്യാപാരി വ്യവസായി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. വ്യാപാരഭവൻ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് മലപ്പുറം നഗരത്തെ ചുറ്റി കളക്ടറേറ്റിന് മുമ്പിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. കടകൾ കയറിയുള്ള ടെസ്റ്റ് പർച്ചേഴ്സ് അവസാനിപ്പിക്കുക, ഇ.വേ ബിൽ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ജി.എസ്.ടി ഫൈനുകളിൽ പ്രതിഷേധിച്ച് കഴുത്തിൽ വ്യാപാരിയെന്ന ബോർഡ് തൂക്കിയും തലയിൽ ഭാണ്ഡക്കെട്ടും വെച്ച് റോഡിലിരുന്നും പ്രതിഷേധം അരങ്ങേറി.

മാർച്ചിന് ശേഷം കളക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടി വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്തു. അനാവശ്യമായി കടയുടമകൾക്ക് ഫൈനിടുന്നത് കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ചമയം ബാബു, മൊയ്തീൻകുട്ടി ഹാജി,വി.എ നാസർ തുടങ്ങിയവർ സംസാരിച്ചു.