
പെരിന്തൽമണ്ണ: മൗലാന ആശുപത്രിയും കോഴിക്കോട് ആസ്റ്റർ മിംസ് കാൻസർ രോഗ ചികിത്സാ വിഭാഗത്തിന്റെയും നേതൃത്വത്തിൽ മൗലാന ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന കാൻസർ രോഗ വിഭാഗത്തിന്റെ കീഴിൽ കാൻസർ രോഗ നിർണ്ണയ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 11,12,13 തീയതികളിൽ സ്ത്രീകൾക്കായാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ലോക വനിതാദിനത്തിന്റെ ഭാഗമായി ഒരുക്കിയ ഈ ക്യാമ്പിൽ പരിശോധനകൾ സൗജന്യമായിരിക്കും. സ്തനാർബുദ നിർണ്ണയത്തിനുള്ള മാമോഗ്രാം, അണ്ഡാശയ കാൻസർ നിർണ്ണയത്തിനുള്ള പാപിയർ, മറ്റു കാൻസറുകൾ കണ്ടെത്തുന്നതിനുള്ള അൾട്രാസൗണ്ട് സ്‌കാനിംഗ്, ലാബറട്ടറി പരിശോധനകൾ തുടങ്ങിയവ 50% ഇളവുകളോടുകൂടി ചെയ്തുകൊടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുൻകൂട്ടി ബുക്കിംഗ് ചെയ്യുന്ന ആദ്യ 100 വനിതകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വിവരങ്ങൾക്കും ബുക്കിംഗിനും ഫോൺ: 04933 262300, 9072303464.