
മലപ്പുറം: യാഥാർത്ഥ്യബോധമില്ലാത്ത ബഡ്‌ജറ്റാണിതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ബഡ്ജറ്റിൽ വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദേശങ്ങളില്ല. കേവല പ്രഖ്യാപനങ്ങൾ മാത്രമാണുള്ളത്.
ഏട്ടിലെ പശു ഒരിക്കലും പുല്ല് തിന്നാറില്ല. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് നടത്തിയ പ്രഖ്യാപനങ്ങൾ പലതും ഇപ്പോഴും ഏട്ടിലെ പശുവാണ്. ഈ ബഡ്‌ജറ്റും അത്രയേ ഉള്ളൂ.സാമ്പത്തികമായി വളരെ വിഷമം പിടിച്ച ഒരുഘട്ടത്തിലൂടെ ജനം കടന്നുപോകുന്ന സാഹചര്യത്തിൽ അതിനുവേണ്ട പരിഹാരങ്ങൾക്കായിരുന്നു മുൻതൂക്കം കൊടുക്കേണ്ടിയിരുന്നത്. അതില്ലെന്ന് മാത്രമല്ല സാധാരണക്കാരന്റെ കഴുത്തിൽ അമിതഭാരം ചുമത്തിയെന്നും അദ്ദേഹം പറഞ്ഞു.