 
താനൂർ: താനാളൂർ കമ്പനിപ്പടിയിൽ ആക്രി സാധനങ്ങൾ വിൽക്കുന്ന എം.കെ മെറ്റൽസിൽ ഇന്നലെ ഉച്ചയോടെ തീപിടിച്ചു. നാട്ടുകാരുടേയും ഫയർഫോഴ്സിന്റെയും സമയബന്ധിതമായ ഇടപെടൽ മൂലം വലിയ ദുരന്തമാണ് ഒഴിവായത്. തീ ആളിക്കത്തിയതിനെ തുടർന്ന് ലക്ഷകണക്കിന് രൂപയുടെ നാഷനഷ്ടമുണ്ടായിട്ടുണ്ട്. താനൂർ, തിരൂർ എന്നിവിടങ്ങളിൽ നിന്നായി എത്തിയ ഫയർ എൻജിനുകളാണ് തീ അണച്ചത്. സ്ഥാപനത്തിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാാഥമിക നിഗമനം. താനാളൂർ, ദേവദാർ സ്വദേശികളായ എം.കെ ഹംസ, മുഹമ്മദ് എന്നിവരുടേതാണ് സ്ഥാപനം. താനൂർ ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അബ്ദുസ്സലാമിന്റെ നേതൃത്വത്തിൽ ദിനേശ് കുമാർ, ഫസലുറഹ്മാൻ, നൂറുഹിലാൽ, വിനയശീലൻ, പ്രബുലാൽ, തിരുർ ഫയർസ്റ്റേഷനിലെ എ.സ്.ടി.ഒ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് ജീവനക്കാർ, പൊലീസ് വളണ്ടിയർമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നത്.