 
ചുങ്കത്തറ: എസ്.എൻ.ഡി.പി യോഗം മൂത്തേടം ചെമ്മന്തിട്ട ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തിയതിന്റെ ഏഴാമത് വാർഷിക സമ്മേളനം യോഗം നിലമ്പൂർ യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. പി.കെ സോമൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ജി. ഭാർഗ്ഗവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ. സുന്ദരേശൻ മുഖ്യസന്ദേശം നൽകി. രാജേഷ് വയ്യാങ്കരയിൽ, വി.എ ശ്രീകുമാർ, എം.കെ സുകുമാരൻ, കെ.സി പ്രസന്നൻ, ബിന്ദു, സജി, രത്നമ്മ ,രാജൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ജി. പുരുഷോത്തമൻ സ്വാഗതവും ജനറൽ കൺവീനർ വി.എം. ജയപ്രകാശ് നന്ദിയും പറഞ്ഞു. ശാഖാ യോഗത്തിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.