
വളാഞ്ചേരി: സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കുറുമ്പത്തൂർ സ്വദേശി ആളൂർ പ്രഭാകരൻ (76) നിര്യാതനായി. ജനയുഗം ദിന പത്രത്തിന്റെ മുൻ റസിഡന്റ് എഡിറ്ററും ജില്ലാ ലേഖകനുമായിരുന്നു. മലപ്പുറം മുൻ ജില്ലാ കൗൺസിൽ അംഗമാണ്. ആതവനാട് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മേൽപ്പത്തൂർ സ്മാരക കമ്മിറ്റിയുടെ സെക്രട്ടറി, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മലബാർ ദേവസ്വം ബോർഡ് മുൻ മെമ്പർ ആയിരുന്നു. ഭാര്യ: രാധ. മക്കൾ: ജയശങ്കർ (കേരള ഫീഡ്സ്, കഞ്ഞിപ്പുര, ആതവനാട്), സ്മിത (അദ്ധ്യാപിക, ചെരൂരാൽ ഹയർ സെക്കൻഡറി സ്‌കൂൾ). മരുമക്കൾ: കിഷോർ ചന്ദനക്കാവ് (ബിസിനസ്), സ്വപ്ന.