
മമ്പാട്: മമ്പാട് എം.ഇ.എസ് കോളേജ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ലാമെസ്സ മീഡിയ ഫെസ്റ്റിന്റെ ഭാഗമായി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. 23,24 തിയതികളിൽ നടക്കുന്ന ചലച്ചിത്ര മേളയിൽ ദേശീയ ശ്രദ്ധ നേടിയ നിരവധി ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത വർത്തമാനം ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രൊഡ്യൂസറുമായ ആര്യാടൻ ഷൗക്കത്ത്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചലച്ചിത്രങ്ങളുടെ സംവിധായകൻ ജിയോ ബേബി എന്നിവരാണ് മുഖ്യാതിഥികൾ. വിവിധ കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകസമിതി അറിയിച്ചു.