arrest

പരപ്പനങ്ങാടി: ഓൺലൈൻ ലോട്ടറി ചൂതാട്ടം നടത്തിയ ചാത്തനാരി വീട്ടിൽ ഷെഫീഖിനെ (33) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണിൽ പ്രത്യേകം ആപ്പ് ഇൻസ്റ്റാൾ ചെയ്തായിരുന്നു ചൂതാട്ടം. ഇയാളിൽ നിന്നും ചൂതാട്ടത്തിനായി ഉപയോഗിക്കുന്ന മൊബൈൽ ഫോണും പണവും പൊലീസ് പിടിച്ചെടുത്തു. പ്രതിയുടെ പേരിൽ കേരള ലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരവും കേരള ഗെയിമിംഗ് ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി. പരപ്പനങ്ങാടി സി.ഐ ഹണി കെ. ദാസ്, ഡാൻസാഫ് അംഗങ്ങളായ ആൽബിൻ, അഭിമന്യു, ജിനേഷ്, സബറുദീൻ, വിപിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.