
മൂച്ചിക്കൽ: താനാളൂർ പഞ്ചായത്തിലെ മൂച്ചിക്കലിൽ കെ. റെയിൽ കുറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. മൂച്ചിക്കലിൽ നിന്നാണ് ഇന്നലെ കെ. റെയിൽ കുറ്റി സ്ഥാപിക്കൽ ആരംഭിച്ചത്. പ്രതിഷേധിച്ച മുസ്ലിം യൂത്ത്‌ലീഗ് താനൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ. ഉവൈസ്, പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് പ്രസിഡന്റ് ടി. ജംഷീർ, താനാളൂർ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ ടി.പി.എം മുഹ്‌സിൻബാബു, ടി. നസീർ, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് കെ. ജാബിർ, ടി. റസാഖ്, സി. ഇഖ്ബാൽ, എൻ.പി മൻസൂർ, പി.ജലീൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.