d
തീരദേശ ജാഥയ്ക്ക് വളാഞ്ചേരിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്ടൻ വി.പി സക്കരിയ സംസാരിക്കുന്നു.

വളാഞ്ചേരി: ജനങ്ങളെ സംരക്ഷിക്കുക രാജ്യത്തെ രക്ഷിക്കുക എന്ന പ്രമേയവുമായി 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാർഥം ഐക്യ സമരസമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തീരദേശ ജാഥയ്ക്ക് വളാഞ്ചേരി ടൗണിൽ സ്വീകരണം നൽകി. ജാഥാ വൈസ് ക്യാപ്ടൻ എം.എ റസാഖ് ഉദ്ഘാടനം ചെയ്തു. കെ.എം ഫിറോസ് ബാബു അദ്ധ്യക്ഷനായി. എസ്.ടി.യു ദേശീയ സെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി, എൻ.പി അസൈനാർ, പി. അബ്ദുൽ ഗഫൂർ, വി.പി സോമസുന്ദരൻ, എ.കെ സിറാജ്, കെ.കെ ഹംസ തുടങ്ങിയവർ പ്രസംഗിച്ചു. ജാഥാ ക്യാപ്ടൻ വി.പി സക്കരിയ സ്വീകരണത്തിനു നന്ദി പറഞ്ഞു.