 
നിലമ്പൂർ: കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നിലമ്പൂർ സബ്ഡിവിഷൻ ഫുട്‌ബാൾ മത്സരം സംഘടിപ്പിച്ചു. നിലമ്പൂർ മുക്കട്ട ഇൻസ്റ്റ ടർഫിൽ നടന്ന മത്സരങ്ങൾ ഡിവൈ.എസ്.പി സജു കെ. എബ്രഹാം ഉദ്ഘാടനം ചെയ്തു.
എം. വിനയദാസ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ മാരായ പി. വിഷ്ണു, എ. ഗോപകുമാർ, എസ്.ഐമാരായ കെ. ബഷീർ, നവീൻഷാജ്, അലവി കണ്ണംകുഴി തുടങ്ങിയവർ സംസാരിച്ചു. കെ.സുജിത് സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു. സബ്ഡിവിഷനിലെ നിലമ്പൂർ, എടക്കര, പോത്തുകൽ, വഴിക്കടവ്, പൂക്കോട്ടുംപാടം, കാളികാവ്, വണ്ടൂർ, എടവണ്ണ പൊലീസ് സ്‌റ്റേഷനുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മലപ്പുറത്ത് ഈ മാസം 26നാണ് ജില്ലാ സമ്മേളനം നടക്കുന്നത്.