മലപ്പുറം: തിരുവനന്തപുരം ലോ കോളേജിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ മലപ്പുറം യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകൾ ചേർന്ന് പ്രതിഷേധ റാലി നടത്തി. ഇന്നലെ വൈകീട്ട് മലപ്പുറം നഗരത്തിൽ നടത്തിയ പ്രതിഷേധ റാലി കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപറ്റ ജമീല ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാർത്ഥി നേതാക്കളെയും പ്രവർത്തകരെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമങ്ങളെ അതിശക്തമായി കോൺഗ്രസ് പ്രസ്ഥാനം പ്രതിരോധിക്കുമെന്ന് ആലിപറ്റ ജമീല പറഞ്ഞു. കെ.എസ്.യു പ്രവർത്തകർ റോഡിലിരുന്നും പ്രതിഷേധിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സക്കീർ പുല്ലാര, അജീഷ് എടാലത്ത്, പി.സി വേലായുധൻ കുട്ടി, പി.പി ഹംസ, ടി.കെ ശശീന്ദ്രൻ മങ്കട, യാസർ പൊട്ടച്ചോല, നാസർ തെന്നല, എം.കെ മുഹ്‌സിൻ, സത്യൻ പൂക്കോട്ടൂർ, അനീഷ് അങ്ങാടിപ്പുറം, വി.എസ്.എൻ നമ്പൂതിരി, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി എന്നിവർ സംസാരിച്ചു.