
മലപ്പുറം: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ റൈറ്റ് റവറന്റ് ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ പാണക്കാട്ടെത്തി പരേതനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി സന്ദർശിച്ചു അനുശോചനം അറിയിച്ചു. മതേതരത്വത്തിന് കാവൽ നിന്ന പാരമ്പര്യമാണ് പാണക്കാട് കുടുംബത്തിന്റെതേന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുഈനലി തങ്ങൾ, സയ്യിദ് നഈമലി തങ്ങൾ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. ഫാ.സജു.ബി.ജോൺ, ഫാ.എസ്.ജോർജ്ജ്, ചുങ്കത്തറ മാർത്തോമ കോളേജ് പ്രിൻസിപ്പൽ രാജീവ് തോമസ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.