women

എടപ്പാൾ: സ്ത്രീ പക്ഷ നവകേരളം കാമ്പയിന്റെ ഭാഗമായി തവനൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനുമെതിരെ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്ത്രീ ശക്തി കലാ ജാഥ സംഘടിപ്പിച്ചു. വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും കലജാഥ അരങ്ങേറി. തവനൂരിൽ പഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസ്, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ്, ഫിറോസ്, ലിഷമോഹൻ, വിമൽ, ധനലക്ഷ്മി, പ്രവിജ, ബിന്ദു, സുനിത, സീമ തുടങ്ങിയവർ പങ്കെടുത്തു കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ കെ. പ്രീത സ്വാഗതം പറഞ്ഞു.